അന്തേവാസി (ഭാഗം 2 ) - Inmates - Short Story part 2
അന്തേവാസി (ഭാഗം 2 ) : ചെറുകഥ
എഴുതിയത് : പ്രേംരാജ് കെ കെ------------------------------ --------------------
ജയശ്രീക്ക് ആയിരുന്നു കാർ ഓടിക്കുന്നതിൽ വളരെ താല്പര്യം.ബസ്സിൽ ഇരിക്കുമ്പോൾ ഞാൻ ഓർത്തു , ഈ വഴിയിലൂടെ എത്ര പ്രാവശ്യം അവൾ കാർ ഓടിച്ചിട്ടുണ്ട് ..
പിന്നെ അവൾ പോയപ്പോൾ കാർ വേണ്ടാന്ന് വെച്ചു . അവൾ പോയതിന്റെ നാല്പതാം നാൾ ഞാൻ ആ കാർ ഓഫീസിനെ കൂട്ടുകാരന് കൊടുത്തു
ഇപ്പോൾ ഇല്ല ഇരുചക്ര വാഹനം അവൾഒരേയൊരു പ്രാവശ്യമേ ഓടിച്ചിട്ടുള്ളു. അവൾക്കു എൻ്റെ കൂടെ പിന്നിൽ ഇരിക്കുന്നതാണിഷ്ടം.
അതൊക്കെ ആലോചിച്ചു എറണാകുളം എത്തിയത് അറിഞ്ഞില്ല.
ബസ് ഇറങ്ങി മെല്ലെ നടന്നാൽ പതിനഞ്ചു മിനിറ്റ് മതി ഇളയ മകളുടെ വീട്ടിലെത്താൻ.
പോകുന്ന വഴിയിൽ കുറച്ചു മധുരം വാങ്ങാം എന്ന് കരുതി നടന്നു.
അതിനിടയിൽ കുറെ കാൾ വന്നു, മൊബൈലിൽ. ഓഫീസിൽ നിന്നും ആണ്. ആ ഫയൽ എന്തായി , എങ്ങനെ കുറെ ഫോൺ വിളികൾ.
അങ്ങനെ വീട്ടിൽ എത്തി, ഓ, സമാധാനമായി, സുരേഖ, മകൾ വീട്ടിൽ ഉണ്ട്.
അപ്പോഴാണ് ഞാൻ ഓർത്തത് , ഇന്നലെ രണ്ടു പെഗ് വിട്ട ശേഷം അവളെ വിളിച്ചു പറഞ്ഞകാര്യം.
അവളുടെ മക്കൾ നാലുമണി ആകും വരാൻ . അവൾ കാര്യങ്ങൾ ചോദിച്ചു .
"അച്ഛൻ , തല്കാലത്തേക്കു എവിടെ കിടക്കൂ " എന്ന് പറഞ്ഞു ഒരു മുറി കാണിച്ചു.
ശരി എന്ന് പറഞ്ഞു ഞാൻ വീട്ടിനു പുറത്തേക്കു വന്നു.
നല്ല തൊടി, കുറെ ചെടികൾ. പനിനീരാണ് കൂടുതൽ . ഒരു മൂലയിൽ കറിവേപ്പിലയും . കൊള്ളാം , എൻ്റെ മകൾ തന്നെ.
പട്ടിക്കൂട് ഒഴിഞ്ഞു കിടക്കുന്നു. മാറാല അങ്ങിങ്ങായി കിടക്കുന്നു. കൈസർ പോയി എന്ന് മനസിലായി .
അപ്പോഴേക്കും പേരക്കുട്ടികൾ വന്നു.
രണ്ടുപേരും വളർന്നു. തടി വെച്ചു .
അപ്പൂപ്പാ എന്നുവിളിച്ചു അടുത്ത് വന്നു. കെട്ടിപിടിച്ചു . ചുണക്കുട്ടികൾ. മൂത്തത് അശ്വിൻ, ഇളയവൾ അശ്വതി.
അവർ രണ്ടുപേരും മത്സരമായി അവരുടെ അഭ്യാസങ്ങൾ , പഠിച്ചത് കേൾപ്പിക്കാൻ, നല്ല ഉത്സാഹം .
നേരം പോയത് അറിഞ്ഞില്ല.
നല്ല ഒരു സന്ധ്യാ വന്ദനം . ഹരേ രാമ ഹരേ കൃഷ്ണ ....
കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മരുമകൻ വന്നു. തൊപ്പിയും തുണിയും മാറ്റി അവനും കൂടെ കൂടി.
രാത്രിയിൽ അഖിലേഷ് , അയൽവാസി പോലീസ്‌കാരൻ വിളിച്ചു. കുശലം പറഞ്ഞു. രണ്ടു ദിവസം കാണാം എന്ന് പറഞ്ഞു നിർത്തി .
അങ്ങനെ അന്ന് രാത്രയും പോയി. അതെ , പോയി എന്ന് പറയുന്നതാണ് ഇപ്പോൾ നല്ലതു.
രാവിലെ എഴുന്നേറ്റപ്പോൾ ആകെ മൊത്തം ബഹളം.
മകൾ കുട്ടികളെ ഒരുക്കുന്നു, വഴക്കു പറയുന്നു. പോലീസ്‌കാരൻ മരുമകൻ പോകാൻ ഒരുങ്ങുന്നു.
"അച്ഛാ , മക്കളെ ഒന്ന് ഷൂസ് ഇടിപ്പിക്കൂ , അച്ഛാ ചെടിക്കു വെള്ളം ഒഴിക്കാമോ, ദോശയും സാമ്പാറും ടേബിളിന്റെ മേലെ ഉണ്ട്, എടുത്തു കഴിച്ചോണം, വാഷിംഗ് മെഷീൻ ഓഫ് ആയാൽ തുണികൾ എല്ലാം ഉണക്കാനിടണം.. "
അതുകൊള്ളാം , കുറെ സമയം പോകാൻ വഴിയായി എന്ന് കരുതി ഞാൻ തലകുലുക്കി
"അച്ഛാ , വെള്ളം തീർന്നാൽ മോട്ടോർ ഓൺ ചെയ്യണം. "
അങ്ങനെ നാലുപേരും ഒരു വണ്ടിയിൽ പോയി.
ടീവീ കാണാം എന്ന് കരുതി ഓൺ ചെയ്തപ്പോൾ എല്ലാം ലോക്ക്. കുട്ടികൾ കാണാതിരിക്കാൻ ലോക്ക് ചെയ്തിരിക്കുന്നു .
അപ്പോഴേക്കും വാഷിംഗ് മെഷീൻ നിലവിളിച്ചു തുടങ്ങി .
കുളിച്ചിട്ടു പ്രാതൽ കഴിക്കാം എന്ന് കരുതി, നോക്കിയപ്പോൾ വെള്ളം തീർന്നു.
മോട്ടോർ ഓൺ ചെയ്തു പത്തു മിനുട്ടു കഴിഞ്ഞു കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും സാംബാർ തണുത്തു.
അപ്പോഴേക്കും മണി പത്തായി. ഗേറ്റിനു മുന്നിൽ നിന്നും ആരോ മാണി മുഴക്കി.
"സാർ ഉണ്ടോ"
"സ്റ്റേഷനിൽ കാണും" എന്ന് ഞാനും. ഗേറ്റിനു അരികിൽ നിന്നും തിരിച്ചു നടക്കുമ്പോൾ നായക്കൂട്ടിലേക്കു നോക്കി.. അതിൽ ആക്കാൻ ഒരു നായക്കുട്ടിയെ കൊണ്ടുവരണം..
അപ്പോൾ മകൾ ഫോൺ വിളിച്ചു പറഞ്ഞു " അച്ഛാ , ജോലിക്കാരി കുറച്ചു ദിവസത്തേക്ക് വരില്ല,ബംഗാളി കൊച്ചല്ലേ, അവൾ നാട്ടിൽ പോയി"
കുഴപ്പമില്ല. ഞാൻ ഉണ്ടല്ലോ. ഞാൻ നോക്കിക്കൊള്ളാം. വേറെ പണിയൊന്നും ഇല്ലാലോ.
വീണ്ടും ഗേറ്റിൽ വിളി, സാർ ഉണ്ടോ. ഞാൻ വീണ്ടും അത് തന്നെ പറഞ്ഞു , സ്റ്റേഷനിൽ കാണും.
ഉച്ച ഭക്ഷണം എന്തുണ്ട് നോക്കിയപ്പോൾ, ഏതൊക്കെയോ കുറച്ചു കുറച്ചു ഇരിപ്പുണ്ട്. , അതൊക്കെ വെറുതെ ഇരിക്കുമ്പോൾ ഓഫീസിലെ കുറച്ചാളുകൾ വിളിച്ചു സംസാരിച്ചു.
ഇടയ്ക്കൊക്കെ ഗേറ്റിന് മുന്നിൽ ചിലർ വന്നു വിളിക്കും, എഴുന്നേറ്റു പോകും.
മകൾ വിളിച്ചു "അച്ഛാ , കുറച്ചു പച്ചക്കറികൾ അവിടെ ഉണ്ട്, ഒന്ന് റെഡി ആകാമോ"
എല്ലാം എടുത്തു മുറിക്കാനൊരുമ്പോൾ വീണ്ടും വിളി.
"അച്ഛാ, ചേട്ടനെ കാണാൻ കുറച്ചു പേര് എന്ന് വൈകുന്നേരം വരുന്നുണ്ട്, കുറച്ചു കോഴിക്കറി ഉണ്ടാക്കണം, കോഴിയെ കൊടുത്തുവിടാം, ഒന്ന് ശരിയാക്കി വെക്കണം"
അപ്പോൾ ഈ പച്ചക്കറികൾ എന്ത് ചെയ്യണം ??
അതെല്ലാം ശരിപ്പെടുത്തിവെച്ച ശേഷം കുറച്ചു നേരം വീട്ടിനു ചുറ്റും നടക്കാനിറങ്ങി.
ഒരു ചുട്ടു, രണ്ടു, മൂന്നു, അങ്ങനെ പല പ്രവശ്യം. ഓരോ ചുട്ടു വെയ്ക്കുമ്പോഴും അറിയാതെ കണ്ണുകൾ നായക്കൂട്ടിൽ ഉടക്കി.
എനിക്കൊരു വാലും വെച്ചോ എന്ന സംശയത്തിൽ അറിയാതെ പൃഷ്ഠം തടവിനോക്കി ...
കുട്ടികളെയും കൊണ്ട് ഷികോൽ ബസ് ഗേറ്റിനു മുന്നിൽ നിന്ന്, ഞാൻ ഓടിപോയി അവരെ കൂടെ കൂട്ടി, ബാഗുകൾ അവർ എന്റെ കൈയിൽ തന്നു.
പിന്നീട് മകളും എത്തി. അല്പം കഴിഞ്ഞു മരുമകനും കുറെ കൂട്ടുകാരും .
വന്നപാടെ അവർ ഓരോ കസേരകളിൽ ഇരുപ്പും ആയി.പിന്നെ ഏതാനും നിമിഷങ്ങൾ, കുപ്പികളുടെയും, ഗ്ലാസ്സുകളുടെയും താളത്തിനൊപ്പം ചിയേർസ് കേട്ടു.
നായക്കൂട്ടിനരികിൽ ഒരു കസേരയിട്ട് ഞാൻ ഇരുന്നു.
രാത്രി ഏറെ വൈകിയിരുന്നു അവരൊക്കെ പോയപ്പോൾ, അവർ എല്ലാവരും എന്നോടും ഗുഡ് നൈറ്റ് പറഞ്ഞിട്ടാണ് പോയത്.
അങ്ങനെ രാത്രിയിൽ ഗേറ്റ് പൂട്ടി, ഉമ്മറ വാതിലും അടച്ചു കിടക്കാൻ ചെന്നപ്പോൾ ചുവർ ഘടികാരം ഒരേ ഒരു പ്രാവശ്യം ആണ് അടിച്ചത്. അത് ഒരു മണി എന്നാണോ അതോ, ഏതോ ഒരു മണിയുടെ പകുതി മണി എന്നാണോ, എന്ന് അറിയില്ല.
അങ്ങനെ ഒരു ദിവസം ഈ വീട്ടിലും അവസാനിച്ചു.
രണ്ടാം ദിവസം പേരക്കുട്ടികളുടെ ശബ്ദം കേട്ടാണ് ഉണർന്നത്.
"ഗ്രാൻഡ് ഫാദർ , ലെറ്റ് അസ് ഗോ ഫോർ എ വോക് "
ഞാൻ വരുന്നില്ല എന്ന് പറയാനാണ് തോന്നിയത്.
എന്നാലും ഒരു അനുസരണയുള്ള പട്ടിയെ പോലെ എഴുന്നേറ്റു
മകൾ പോകുമ്പോൾ ടി വി യുടെ പാസ്സ്‌വേർഡ് ചോദിയ്ക്കാൻ മറന്നു., അവൾ തന്നതുമില്ല.
കുറെ നേരം അടുക്കളയിൽ ചിലവഴിച്ചു.
പിന്നെ കുറേനേരം വീട്ടിനു ചുറ്റും നടന്നു. നല്ല ടൈൽസ് ഇട്ടുവെടിപ്പുള്ള ചുറ്റം. കുറെ നേരം നായക്കൂട്ടിനു അരികിൽ കസേരയിൽ ഇരുന്നു. തോട്ടടത്തു ഒരു മൈ ഫ്ലവർ ചെടി ഉള്ളത് കൊണ്ട് എപ്പോഴും അവിടെ തണലാണ് .
പതിവുപോലെ കുറെ ആൾകാർ മരുമകനെ തേടി വന്നു, അവരെ എല്ലാവരെയും സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടു.
അങ്ങനെ ദിവസം മൂന്നു ആയി. ഇവിടുന്നു എങ്ങനെ പുറത് ചാടി വീട്ടിലിക്കു പോകാം എന്ന ചിന്ത വല്ലാതെ അലട്ടി.
അഖിലേഷിന് കാര്യങ്ങൾ മനസിലായി, പക്ഷെ അവൻ്റെ ഭാര്യ ശാലിനി വിളിച്ചുകൊണ്ടിരുന്നു.
ഇവിടുന്നു പോകാൻ അതാണോ കാര്യം , ഹേ അല്ല. എവിടെ ഈ ജയിൽ ജീവിതം വേണ്ട, മടുത്തു അതാണോ.
അറിയില്ല.
ഇന്ന് വൈകുന്നേരം മകൾ വരട്ടെ, അവളോട് സംസാരിച്ചു ഒരു തീരുമാനം എടുക്കണം. എവിടെ അന്തേവാസിയായി ജീവിക്കാൻ വയ്യ.
കുട്ടികൾ വന്നതിനു ശേഷം കുറെ കഴിഞ്ഞാണ് മകൾ വന്നത്. അവൾ നേരെ മുറിക്കകത്തു കയറി കിടന്നു.
കുട്ടികളോട് പറയുന്നത് കേട്ടു, തലവേദനയാണ്, കുറച്ചു നേരം കിടന്നാൽ മാറും എന്നൊക്കെ.
രാത്രി തീന്മേശക്ക് മുന്നിൽ ഇരിക്കുമ്പോൾ , അപ്പോൾ മകളും അവളുടെ ഭർത്താവും ഉണ്ട്, ഞാൻ പറഞ്ഞു.
"മോളെ നാളെ ഞാൻ വീട്ടിലോട്ടു പോകും"
അവൾ സംശയത്തോടെ നോക്കി ചോദിച്ചു " അച്ഛന് എവിടെ നിന്നാലെന്താ, എല്ലാ സൗകര്യവും ഇല്ലേ, മക്കൾക്ക് മുത്തശ്ശനെ വേണ്ടേ?, അവിടെ ചെന്നിട്ടു എന്ത് എടുക്കാനാ "
എന്നെ ഒന്നും സംസാരിക്കാൻ സമ്മതിച്ചില്ല
"അച്ഛാ, നമുക്കതു വിൽക്കാം, അച്ഛന് എവിടെ കഴിയാം, അതിൽ കിട്ടുന്ന പണം അച്ഛന്റെ അക്കൗണ്ടിൽ തന്നെ ഇടാം , എനിക്ക് വേണ്ട അതിൽ നിന്നും"
അവൾ ഒരു കണ്ണ് കൊണ്ട് അവളുടെ ഭർത്താവിനെ നോക്കി, ആയാലും അത് ശരി വെച്ചു
"അച്ഛൻ വയസാം കാലത്തു അവിടെ ഒറ്റയ്ക്ക് , നമുക്കും ഇപ്പോഴും ഒരു ടെൻഷനാണ്"
അവൾ ഗ്ലാസിൽ കുറച്ചു വെള്ളം ഒഴിച്ച് കുടിച്ചു.
വീണ്ടും തുടർന്നു ..
" നോക്കൂ, വേണമെങ്കിൽ അച്ഛന് താഴെ ഒരു മുറി പണിതു ചെയ്തുകൊടുക്കാമോ" അവൾ ഭർത്താവിനോട് ചോദിച്ചു ..
അയാൾ സന്തോഷപൂർവം തലയാട്ടി."ഓ, അതിനെന്താ, ഒരേ ഒരു മാസം, എല്ലാം തയ്യാറായിരിക്കും"
ഞാൻ ഭക്ഷണം കഴിപ്പ് നിർത്തി എഴുന്നേറ്റു. കൈ കഴുകി മുറ്റത്തേക്ക് നടന്നു. കുറച്ചു നേരം അവിടം ചിലവഴിച്ചു.
കുറെ കഴിഞ്ഞപ്പോൾ മകൾ വിളിച്ചു പറഞ്ഞു "അച്ഛൻ കിടക്കുമ്പോൾ മുൻവശത്തെ വാതിൽ അടച്ചോളു"
ചുവരിൽ തൂക്കി ഇട്ടിരുന്ന ഗേറ്റ് താക്കോൽ എടുത്തു വീണ്ടും പുറത്തിറങ്ങി.
ഗേറ്റ് ഭദ്രമായി അടച്ചു , തിരുച്ചു വരുമ്പോൾ നായക്കൂട്ടിലേക്കു നോക്കി. അടുത്തേക്ക് ചെന്നു ..
പെട്ടന്ന് കൂട്ടിൽ നിന്നും എന്തോ ഒരു ശക്തി എന്നെ അതിനുള്ളിലേക്ക് വലിച്ചു.. അറിയാതെ ഞാൻ ഉള്ളിലേക്ക് കയറി .. പെട്ടന്ന് അതിൻ്റെ ഇരുമ്പ് ഗേറ്റ് വലിയ ശബ്ദത്തോടെ അടഞ്ഞു.
---------------- ------------- -----------
Legal Disclaimer :
All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the publisher. All legal matters under Bangalore Jurisdiction.
Comments
Post a Comment