താഴത്തെ നിലയിലെ വിശേഷം


 

 

താഴത്തെ നിലയിലെ വിശേഷം

ചെറുകഥ : എഴുതിയത് പ്രേംരാജ് കെ കെ , ബാംഗ്ലൂർ

******   ***************  *************  ************** ************  ********

------ ------ ------- ------ ------ ----എനിക്ക് വീട് ശരിയാക്കിത്തന്നത് എന്റെ  കൂട്ടുകാരനാണ്. അവൻ ഇവിടെ  അടുത്ത് തന്നെയാണ് താമസം.

ബസ്സ് സ്റ്റോപ്പിൽ നിന്നും വളരെ അടുത്ത്, എന്നാലോ വാഹനങ്ങളുടെ ശബ്ദമോ ഹോണടികളോ കേൾക്കാനില്ല. വളരെ ശാന്തമായ ഒരിടമാണിത്.

എനിക്ക് തോന്നുന്നു,  ബിൽഡിങ്ങിൽ  ഇരുപതോളം വീടുകളുണ്ടാകും.  എന്റെ  കൂട്ടുകാരൻ രാജേഷ് കുറെ കാലമായി ഇവിടെ താമസിക്കുന്നു, വീടിന്റെ മുതലാളി രാജേഷിനു അറിയുന്ന ആളാണ്. അതുകൊണ്ടാണ് ഒരാഴ്ചത്തേക്ക് വീട് കിട്ടിയത്.

, വീട് കുറച്ചു ദിവസത്തേക്ക് സൗജന്യമായി കിട്ടാൻ ഒരു കാരണം ഉണ്ട്.  ആഹാ.. അതും കൂടെ പറയാം. ഇയാൾ , വീടിൻ്റെ ഉടമസ്ഥൻ ഒരു വാച്ച് പ്രേമിയാണ്. എവിടെ വിശേഷപ്പെട്ട  പഴയ വാച്ചു കണ്ടാലും ഇയാൾ അതുവാങ്ങിക്കും. മറിച്ചു വിൽക്കാനൊന്നും അല്ല. അയാളുടെ വാച്ചു ശേഖരത്തിൽ അത് കിടക്കും. പുതിയ ഡിജിറ്റൽ വാച്ചുകൾ ഒന്നും വേണ്ട. പഴയ വാച്ചുകൾ  മാത്രം. ഉടമസ്ഥൻ വിചാരിക്കുന്നു എൻ്റെ കൈയ്യിൽ, എന്ന് വെച്ചാൽ കുടുംബത്തിൽ പഴയ വാച്ചുകൾ, ഘടികാരങ്ങൾ ഒക്കെ ഉണ്ടാകുമല്ലോ. സുന്ദരൻ രാജേഷ് അയാളോട് പറഞ്ഞിരിക്കുന്നത് ഞാൻ ഏതോ വലിയ തറവാട്ടിലെ ആൾ എന്നാണ്.

എന്റെ  താമസം ഇങ്ങനെ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചിരുന്നു അതുകൊണ്ടു ,  കിടക്കാനുള്ള പായയും വിരിയും തലയിണയും ഞാൻ കാറിൽ കൊണ്ടുവന്നിരുന്നു.

ഒരു ലോഡ്ജിൽ ഒരാഴ്ചത്തേക്ക് റൂം ബുക്ക് ചെയ്തിരുന്നു, ഇവൻ രാജേഷ് ആണ് ഇങ്ങനെ ഒരു ആലോചനയ്ക്കു ഇടം  തന്നത്.  കുറച്ചു നേരം ഇവനോട് സംസാരിക്കാറുണ്ട്. അത് പിന്നീട് ആകാം.പിന്നെ കുറച്ചു വേറെ കൂട്ടുകാരെ കാണാനും  ഉണ്ട്.

ഞാൻ ഇവിടെ വന്നത് ഒരു വസ്തു കച്ചോടവും ആയിട്ടാണ്. അത് ഇപ്പോൾ തന്നെ പറയാം. എനിക്കൊരു ബിസിനസ് തുടങ്ങാൻ ആലോചന, അതിനു കുറച്ചു പൈസ കുറവുണ്ട്. അത് ഇവിടെയുള്ള ഒരു ആൾ, മലയാളി തന്നെ, അയാൾ  വാങ്ങാം എന്ന് പറഞ്ഞിരുന്നു. അതുകൊണ്ടു അയാളെ കടലാസുകളെല്ലാം കാണിക്കണം, പറ്റിയാൽ അഡ്വാൻസ് വാങ്ങണം.

ഇവിടെ നിന്നും രാജേഷിന്റെ കൂടെ അയാളുടെ വാഹനത്തിൽ പോവുകയും മറ്റും ചെയ്യാം. എനിക്ക് സിറ്റി വല്ല്യ  പരിചയം ഇല്ല. ഇടങ്ങൾ പറഞ്ഞാൽ അത് അവിടെയാണ്, ഇവിടെയാണ് എന്നൊക്കെ അറിയാം.

രാജേഷ് എന്നെ ഇവിടെ വിട്ടിട്ടു ഓഫീസിലേക്ക് പോയി. നാളെ എന്റെ കൂടെ വരാമെന്നു പറഞ്ഞിട്ടുണ്ട്.

ഉച്ചഭക്ഷണം ഒക്കെ ഓൺലൈനിലിൽ ഓർഡർ ചെയ്യാമല്ലോ.

അങ്ങനെ കുറെ നേരം മൊബൈലിൽ ചൊറിഞ്ഞോടിരുന്നു.

ഇന്ന് ഏതായാലും വിശ്രമിക്കാം.. അപ്പോൾ ഒരു ആലോചന , ഒരല്പം മദ്യസേവ ആയാലോ.

പിന്നെ രണ്ടാമതൊന്നു ആലോചിച്ചില്ല.. കേരളത്തിലെ പോലെ ഇവിടെ വരി നിൽക്കേണ്ട.

ഉം. കുറച്ചു വിലക്കൂടുതൽ ആണോ? എന്നാലും കുഴപ്പമില്ല.. വല്ലപ്പോഴും കഴിക്കുന്നതല്ലേ..

കൂടെ കഴിക്കാൻ കക്കരിക്കയും ക്യാരറ്റും ഒക്കെ വാങ്ങി.

എന്നാൽ ശരി, ഒരെണ്ണം , എന്ന് വെച്ചാൽ ഒരു പെഗ് ഒഴിച്ച് കഴിക്കാൻ തുടങ്ങി.

മൊബൈൽ ഫോണിൽ പഴയ സിനിമാഗാനങ്ങൾ  ...

നാളെ കൊണ്ടുപോകേണ്ടുന്ന കടലാസുകൾ ഒരു പ്രത്യേകം കവറിൽ മാറ്റി വെച്ച്.

ഒരു പെഗ് വിട്ടപ്പോൾ ഒരു സിഗരറ്റ് വിളിച്ചാലോ എന്ന് തോന്നി.. അഭ്യാസം ഒന്നും ഇല്ല, എന്നാലും ..

  വീടിനു ഒരു ബാൽക്കണി വസ്ത്രം അളക്കാനുള്ള ഇടതും , വേറെ ഒരെണ്ണം ഒരു ബെഡ്റൂമിനോട് ചേർന്നും, ഞാൻ ബെഡ് റൂം  തുറന്നില്ല,അതുകൊണ്ടു യൂട്ടിലിറ്റി ഏരിയ ബാൽക്കണി തുറന്നു ..

ആഹാ. സുന്ദരം.. നല്ല കാറ്റു വീശുന്നു.

മേലെ ഉള്ള വീട്ടിൽ നിന്നും കുട്ടികൾ ശബ്ദം ഉണ്ടാക്കുന്നു.

താഴോട്ട് നോക്കി.. ആരും ഇല്ല. പെട്ടന്ന് വെളിച്ചം തെളിഞ്ഞു.

സിഗരറ്റു കുറ്റി താഴേക്ക് കളഞ്ഞു..

പാട്ടു വേറെ വെക്കാം എന്ന് കരുതി..

അപ്പോൾ മൊബൈൽ ശബ്ദിച്ചു.. നാട്ടിൽ നിന്നും സുനിൽ, ഞാൻ തുടങ്ങാൻ പോകുന്ന സംരംഭം എങ്ങനെ വേണം, എന്തൊക്കെ വേണം എന്നതിന് എന്നെ  സഹായിക്കുന്ന ഒരു കൂട്ടുകാരൻ. അവൻ സംസാരിച്ചു കൊണ്ടിരുന്നു.. അപ്പോഴേക്കും ഞാൻ രണ്ടാമത്തെ പെഗ്ഗും കഴിച്ചു് സിഗരറ്റു വലിക്കാൻ വീണ്ടും ബാൽക്കണിയിലേക്കു..

അപ്പോൾ.. ഒരു ശബ്ദം, "നിങ്ങളാണോ സിഗരറ്റു കുറ്റി ഇവിടെ ഇട്ടതു" ,

താഴെത്തെ ബാൽക്കണിയിൽ നിന്നും ആണ് ശബ്ദം എന്ന് മനസിലായി.

ഞാൻ എത്തിവലിഞ്ഞു നോക്കി, ആളെ കാണാനില്ല.

ഞാൻ പറഞ്ഞു "ഞാൻ വലിച്ചിരുന്നു , അത് ഞാൻ വലിച്ചു എറിയുകയും ചെയ്തു"

പിന്നെ ശബ്ദമില്ല. കുറേനേരം.. വീണ്ടും അകത്തുപോയി സുനിലുമായി സംസാരിച്ചു.

" ഹലോ" ഹലോ" ബാൽക്കണിയിൽ നിന്നും ഒരു ശബ്ദം ..

അവിടെ പോയി നോക്കിയപ്പോൾ ആരും ഇല്ല.

"ഒരു സിഗരറ്റ് ഇട്ടു തരുവോ "

ഞാൻ ചോദിച്ചു, എങ്ങനെ തരും?

"നൂലിൽ കെട്ടി താഴെക്കിടൂ"

ബെഡ് ഷീറ്റിൽ നിന്നും കുറെ നൂലുകൾ എടുത്തു കൂട്ടി കെട്ടി , ഒരറ്റത്ത് രണ്ടു സിഗരറ്റുകൾ കെട്ടി താഴേക്കിട്ടു. ആരും വന്നില്ല അതെടുക്കാൻ..

ഞാൻ അങ്ങനെ തന്നെ വിട്ടിട്ടു അകത്തേക്ക് കയറി.

ഇനി ഫുഡ് ഓർഡർ ചെയ്യണമല്ലോ. ..

രാജേഷിനോട് പറയണമോ എന്ന ചിന്തയിൽ കുറച്ചു കൂടി പകർന്ന്  ബാൽക്കണിയിലേക്കു നടന്നു.

താഴെ വീട്ടിനകത്തു വെളിച്ചം ഉണ്ട്..പക്ഷെ ശബ്ദം ഒന്നും കേൾക്കാനില്ല..

"ഹലോ ... അവിടെ ഉണ്ടോ? "

ഇല്ല , മറുപടി ഒന്നും വന്നില്ല.

"നാട്ടിൽ എവിടെയാ"

ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ മറുപടി വന്നു, അകത്തു നിന്നും .

"ഞാൻ ഇവിടെത്തന്നെയാ.... "

, ഇവിടെ തന്നെ ആയിരിക്കും ജനിച്ചതും വളർന്നതും ഒക്കെ.. എന്ന് മനസ്സിൽ കരുതി..

"ഒരെണ്ണം വീശുന്നോ ?"  ഞാൻ താഴോട്ട് നോക്കി വിളിച്ചു ചോദിച്ചു. അപ്പോൾ സംശയം വന്നു, "വീശ് " എന്നാൽ അറിയുമോ എന്തോ !! , അതുമല്ല, ഒരു സ്ത്രീ മദ്യം കഴിക്കാറുണ്ട് എന്ന് എന്നെപോലെ ഒരാളോട് പറയുമോ പരിചയപ്പെട്ട ആദ്യദിവസം തന്നെ !!!

കുറച്ചു മദ്യം ഒരു ഗ്ലാസ്സിലേക്കു മാറ്റി ഒരു പെഗ് താഴോട്ട് കെട്ടിയിറക്കിയാലോ? അതുകൊള്ളാം ..

രാത്രി ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്തു. 

ഒരു ചരടിൽ മദ്യക്കുപ്പി കെട്ടിയിറക്കി വീട്ടിനകത്തേക്ക് പോയി.

ബാൽക്കണിയിൽ ഒരു പത്രക്കടലാസ് വിരിച്ചു അതിൽ ഇരുന്നു മദ്യപാനം തുടർന്നു ..

അപ്പോൾ താഴേന്നു ശബ്ദം..

"കൊള്ളാമല്ലോ മദ്യം.. ഞാൻ വല്ലപ്പോഴും കഴിക്കാറുണ്ട്"

ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു.. പറ്റിയില്ല.. വീണ്ടും കഴിച്ചുകൊണ്ടേയിരുന്നു.

പിറ്റേന്ന് രാവിലെ കാളിങ് ബെൽ അടിച്ചപ്പോഴാണ് ഞാൻ ഉണർന്നത്..

ഇന്നലെ സംഭവിച്ചത് ഞാൻ ഓർക്കാൻ ശ്രമിച്ചു. രാത്രി ഭക്ഷണം കഴിച്ചത് ഓർമ്മയില്ല...

വാതിൽ തുറന്നപ്പോൾ മുന്നിൽ രാജേഷ് നിൽക്കുന്നു.

"ഉം.. ഇന്നലെ നല്ല ഫോം ആയിരുന്നു എന്ന് തോന്നുന്നു"  അവൻ ചിരിച്ചു.. ജാള്യത കാണിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു.

രാജേഷ് ഇരിക്കാനൊരിടം തേടി.. അപ്പോൾ അടുക്കളയിലെ സ്ളാബ് കണ്ടു, അതിൽ കയറിയിരുന്നു.

ഞാൻ അപ്പോൾ ഇന്നലെ കഴിച്ച ഭക്ഷണത്തിന്റെ അടയാളങ്ങൾ നോക്കുകയായിരുന്നു. രാജേഷ് ചുറ്റും നോക്കികൊണ്ട് ചോദിച്ചു..

"ഇന്നലെ കുടിച്ചതിന്റെ ബാക്കി ഇല്ലേ, ഉണ്ടെങ്കിൽ ഒരെണ്ണം കഴിച്ചാൽ കെട്ടു വിടും" ..

അപ്പോഴാണ് ഞാൻ ഓർത്തത്, ഇന്നലെ കുപ്പി താഴേക്ക് കൊടുത്തിരുന്നല്ലോ എന്നകാര്യം.

രാജേഷ് തുടർന്നു .. "നീ കുറിച്ചു തയ്യാറാകൂ, ഞാൻ ബ്രേക്ക് ഫാസ്റ്റ് കൊണ്ടുവന്നിട്ടുണ്ട്, കാറിൽ ഉണ്ട്.. "

അവൻ എഴുന്നേറ്റു..

"നീയും വാ" അവൻ മുന്നേ നടന്നു.. കൂടെ ഞാനും.

ലിഫ്റ്റ് വഴി താഴെക്കിറിങ്ങി. അവൻ ചായയും ബ്രേക്ഫാസ്റ്റും എല്ലാം കൊണ്ടുവന്നിരിക്കുന്നു.. പേപ്പർ പ്ലേറ്റ് , കപ്പ് എല്ലാം ഉണ്ട്.

എല്ലാം എടുത്തു ലിഫ്റ്റ് വഴി മുകളിലേക്ക്.

രാജേഷ് സ്ലാബിൽ കയറിയിരിന്നു.

"നീ വേഗം റെഡി ആയി വാ"

ഞാൻ പ്രഭാതകാര്യങ്ങൾ എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും രാജേഷ് ബ്രേക്ക് ഫാസ്റ്റ് നിരത്തി വെച്ചിട്ടുണ്ടായിരുന്നു.

"നമുക്കാദ്യം പാർട്ടിയെ  കാണാം, ദാസറഹള്ളി , ഹെബ്ബാൾ എന്നാണ് അയാൾ പറഞ്ഞത്. "

രാജേഷ് ഒന്ന് മൂളി.

അങ്ങനെ ഞങ്ങൾ ദാസറഹള്ളിക്കു പുറപ്പെട്ടു. പാർട്ടിയെ കണ്ടു. അഡ്വാൻസ് വാങ്ങി.  ഒരു സെറ്റ്  ഡോക്യുമെന്റ് കൈമാറി. രാജേഷ് അന്ന് ഒരു സാക്ഷി. അവരുടെ ഭാഗത്തുനിന്നും വേറെ ഒരാൾ സാക്ഷി ഉണ്ടായിരുന്നു. തൽക്കാലത്തേക്ക് ഒരു എഗ്രിമെന്റ് ഉണ്ടാക്കി കൈമാറി. അടുത്ത ദിവസം അത് നോട്ടറൈസ് ചെയ്യാമെന്ന ധാരണയിൽ പിരിഞ്ഞു, അപ്പോഴേക്കും ഉച്ചയായി.

വഴിയിൽ കണ്ട ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു , യാത്ര  തുടർന്നു ..

"രാജേഷേ , ഞാൻ താമസിക്കുന്ന വീടിനു താഴെ ആരാ താമസിക്കുന്നത്?"

അവൻ ചിരിച്ചു "അതുകൊള്ളാം , എനിക്കെങ്ങെനെ അറിയാം?"

എന്താ കാരണം എന്ന രീതിയിൽ അവൻ എന്നെ നോക്കി.

അന്ന് വൈകുന്നേരം വരെ ഞങ്ങൾ എവിടെയൊക്കെയോ കറങ്ങി നടന്നു.

വഴിയിൽ രാജേഷ് ഒരു മദ്യക്കടയുടെ മുന്നിൽ നിർത്തി, എന്നെ നോക്കി.

ഞാൻ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.

മദ്യവും വാങ്ങി വീട്ടിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങി.

പെട്ടന്ന് തന്നെ രാജേഷ് കുപ്പി തുറന്നു ഒരു ലാർജ് വീശി.. കിതപ്പോടെ പറഞ്ഞു

"ചെക്കിങ് ഉള്ള സമയമാണ്, പിന്നെ നേരം വൈകി വീട്ടിൽ കേറിയാൽ അതുമതി ഇന്നത്തേക്ക്.."

ഞാൻ ബാൽക്കണിയിൽനിന്നും വല്ല ശബ്ദവും വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു.

രാജേഷ് തുടർന്നു "പിന്നെ ഇന്നലത്തെ പോലെ അടിച്ചു വീൽ ആകരുത് ... . നാളെ നേരത്തെ പുറപ്പെടണം, നന്ദി ഹിൽ വളരെ അടുത്തൊന്നും അല്ല."

ഞാൻ തലകുലുക്കി സമ്മതിച്ചു.

രാജേഷ് : "തിരിച്ചു വരുമ്പോൾ നമുക്കാ നോട്ടറൈസ്  ചെയ്ത എഗ്രിമെന്റ് വാങ്ങണം"

വേണ്ടേ എന്ന അർത്ഥത്തിൽ അവൻ എന്നെ നോക്കി.

"ഞാൻ വേഗം റെഡി ആയിക്കൊള്ളാം" ഞാൻ തുടർന്നു "വേറെ ഒരു കാര്യം , ബ്രേക്ഫാസ്റ് കൊണ്ടുവരരുത്, നമുക്ക് വെളിയിൽനിന്നും കഴിക്കാം.. എനിക്കിവിടുത്തെ നീര് ദോശ കഴിക്കണം."

രാജേഷ് കൈ കൊണ്ട് മദ്യം എന്ന് ആംഗ്യം കാണിച്ചു കൊണ്ട് "ഇപ്പോൾ നീര് .. നാളെ നീര് ദോശ .. കൊള്ളാം "

അവൻ വാഷ് ബേസിനിൽ വായ കഴുകി പോകാനൊരുങ്ങി.

"ഡാ രാവിലെ ഇഡലി കൊടുവന്ന പാത്രം എടുക്കുന്നില്ലേ "

ഞാൻ പെട്ടന്ന് തന്നെ അത് ബാഗിൽ ആക്കി കൊടുത്തു.

അവൻ ധൃതിയിൽ പുറത്തേക്കിറങ്ങി. ലിഫ്റ്റിൽ കയറുന്നതിനു മുമ്പ് അവൻ തിരിഞ്ഞു നോക്കി പറഞ്ഞു.. "നീ നാളെ പോകുന്നില്ലലോ, നമ്മുക്ക് നാളെ കൂടാം "

ഞാൻ ഓടി ബാൽക്കണിയിലേക്കു .. താഴേക്ക് നോക്കി.. വെളിച്ചമുണ്ട്.

ഇന്നലെ ചെയ്തത് പോലെ ഞാൻ തുടർന്നു .. കുപ്പി കയറിൽ കെട്ടി താഴ്ത്തി. ..

മൊബൈൽ റിങ് കേട്ടപ്പോൾ ഞാൻ ഞാൻ ഉണർന്നു..

രാജേഷ് "ഡാ എഴുന്നേറ്റോ? "

ഉറക്കച്ചടവോടെ ഞാൻ മൂളി.

"അടുത്ത നാല്പത്തി അഞ്ചു മിനിറ്റിൽ ഞാൻ അവിടെ ഉണ്ടാകും, കേട്ടാലോ.. ഇന്ന് കൂടിയേ എനിക്ക് ലീവ് ഉള്ളൂ. "

ഞാൻ പറഞ്ഞു "ശരി, നീ വാ "

രാജേഷ് "പറ്റുമെങ്കിൽ ഇന്ന് രത്രിയോ നാളെ രാവിലെ നീ തിരിച്ചു  പോകാൻ ഒരുങ്ങുമല്ലോ?"

ഞാൻ ഒന്ന് മൂളി.

പെട്ടന്ന് തന്നെ ഞാൻ ഒരുങ്ങി. ബാല്കണിയിലൂടെ ഞാൻ നോക്കിയില്ല.. എന്തോ ഒരു ജാള്യത..

അപ്പോഴേക്കും രാജേഷ് വന്നു.

 ഞാൻ പറഞ്ഞു "വൈകീട്ട് തീരുമാനിക്കാം എന്റെ യാത്ര"

ഞങ്ങൾ പുറപ്പെട്ടു, വഴിൽ വെച്ച് ഒരു ഹോട്ടലിൽ നിന്നും ബ്രീക്ഫസ്റ്റ് കഴിച്ചു യാത്ര തുടർന്നു ..

രാജേഷ് പറഞ്ഞത് പോലെ നന്ദിഹിൽസ് കണ്ട് മടങ്ങുമ്പോഴേക്കും വൈകുന്നേരമായി.

ഇന്ദിരാനഗർ ഇൽ ചെന്ന് വസ്തുവിനു അഡ്വാൻസ് കൊടുത്ത രേഖയായി ഉള്ള എഗ്രിമെന്റ് വാങ്ങി .  അഡ്വാൻസ് നല്ലരീതിയിൽ പൊതിഞ്ഞു ബാഗിൽ വെച്ചു .

വഴിയിൽ ഒരിടത്തു നിർത്തി കഴിക്കാനുള്ള സാധനങ്ങൾ വാങ്ങി. വീണ്ടും റൂമിലേക്ക്.

രാജേഷ് ചോദിച്ചു " നിനക്ക് വേറെ കൂട്ടുകാരെ കാണേണ്ടേ?"

ഞാൻ പെട്ടന്ന് തന്നെ പറഞ്ഞു "അടുത്ത വരവിനു കാണാം, നിനക്കും സമയമില്ലലോ"

  രാജേഷ് : "എന്നാൽ നാളെ നിനക്ക് പുറപ്പെടാം അല്ലെ"

ഞാൻ ഒന്ന് മൂളി "നിനക്കെന്താ എന്നെ പറഞ്ഞുവിടാൻ ......"

അവൻ എന്റെ മുത്തുകത്തു തട്ടി.. "നീ ഇവിടെ ഒരാഴ്ച മുഴുവൻ താമസിക്കൂ.. എനിക്കെന്തു !!"

രാജേഷ് ഉടൻ തന്നെ രണ്ടു ഗ്ലാസുകൾ എടുത്തുവെച്ചു, അല്പാല്പം മദ്യം ഒഴിച്ചു ..

എന്റെ ശ്രദ്ധ അപ്പോൾ ബാൽക്കണിയിൽ ആയിരുന്നു.  

ഡാ, നിനക്ക് അപാർട്മെന്റ് വാങ്ങിക്കൂടെ?" ഞാൻ ചോദിച്ചു

രാജേഷ് ചിരിച്ചു: "ഉള്ള കടം തീരട്ടെ, എന്നിട്ടു നോക്കാം"

അവൻ നോക്കി "എന്താ കാരണം " എന്ന രീതിയിൽ.

"വളരെ ശാന്തമായ ഇടം, ഒരു വശത്തു സേനയുടെ ഭൂമി, ഒരുക്കലും വല്യ സമുച്ഛയങ്ങൾ വരില്ല"

"ഉം അത് ശരിയാ" :  രാജേഷ്

"ഇല്ല കൊതുകിന്റെ ശല്യമേ .... പിന്നെ വാഹനങ്ങളുടെ പൊടിപടലവും ശബ്ദമലിനീകരണവും ഇല്ല"

രാജേഷ് എന്തോ ഒരർത്ഥത്തിൽ മൂളി.

ഇടയ്ക്കു രാജേഷിനു ഫോൺ വന്നപ്പോൾ ഞാൻ ബാൽക്കണിയിലേക്കു ഓടി, "ഹലോ.. അവിടെ ഉണ്ടോ" എന്ന് ചോദിച്ചു.. ഉത്തരം ഒന്നും  കിട്ടിയില്ല.

രാജേഷ് എന്തൊക്കെയോ പറഞ്ഞു, ജോലി പ്രശ്നങ്ങൾ , അരക്ഷിതാവസ്ഥ ഒക്കെ.

"നിനക്കെന്തു... ബിസിനസ് മാൻ ആകാൻ പോകുവല്ലേ..!!!"

അപ്പോഴേക്കും ഞങ്ങൾ ഏതാനും പെഗ്കൾ വിട്ടു..

രാജേഷ്:"ശരി ഡാ.. ഞാൻ .നോക്കട്ടെ.രാത്രി ഭക്ഷണം ഞാൻ വീട്ടിൽ ചെന്ന് കഴുകാം.. നീ വല്ലതും ഓർഡർ ചെയ്തു കഴിക്കുമല്ലോ"

ഞാൻ അവനോടു വെയിറ്റ് ചെയ്യാനൊന്നും പറഞ്ഞില്ല ..

അവൻ ഒരു സിഗരറ്റും കത്തിച്ചു നടന്നു.. ലിഫ്റ്റിൽ കയറാതെ..

ഞാൻ ഉടൻ തന്നെ കുപ്പിയും ഗ്ലാസും ഒക്കെ ബാല്കണിയിലേക്കു മാറ്റി.

അങ്ങനെ എപ്പോഴോ രാത്രി ഭക്ഷണം ഓർഡർ ചെയ്തു..

ഏതാനും പെഗ് ചരടിൽ കെട്ടി താഴേക്ക് ഇട്ടതു ഓർമയുണ്ട്..

രാവിലെ രാജേഷ് തന്നെയാണ് മൊബൈലിൽ വീളിച്ചു എഴുന്നേൽക്കാൻ പറഞ്ഞത്,

ഞാൻ പെട്ടന്ന് തന്നെ തയ്യാർ ആയി.. പാക്ക്  ചെയ്തു. വീട് വൃത്തിയാക്കി .. വേസ്റ്റ് ബാഗ് കെട്ടി വെച്ചു ..

അവൻ വരുന്നതിനു മുമ്പേ കാർ പാർക്ക് ചെയ്തിടത്തു എത്തണമെന്ന് കരുതി..

വാതിൽ അടച്ചു താഴിട്ടു പൂട്ടി.

പതുക്കെ താഴത്തെ നിലയിലേക്ക് നടന്നു.

അവളുടെ വാതിലിൽ മുട്ടി.. വീണ്ടും മുട്ടി. ബെൽ അടിച്ചു.. ആരും തുറന്നില്ല.. പുറത്തു പോയതായിരിക്കും എന്ന് കരുതി പടവുകൾ ഇറങ്ങി നടന്നു.

അപ്പോൾ താഴെ രാജേഷ് നിൽക്കുന്നു..

"എന്താടാ ലിഫ്റ്റ് പണിമുടക്കിയോ?"

ഞാൻ പറഞ്ഞു  : "ഇല്ല, ചുമ്മാ നടന്നു ഇറങ്ങാമെന്നു കരുതി"

ഞാൻ കാറിനു അടുത്തേക്ക് നടന്നു.

അപ്പോൾ സെക്യൂരിറ്റി രാജേഷിനെ വിളിച്ചു

" സാർ , ഇവരു ഈവത്തു കാലി മാടിത്തീര "

രാജേഷ് സമ്മതിച്ചു.

ഞാൻ മെല്ലെ നടന്നു നീങ്ങി, കാറിനു അടുത്തേക്ക്..

രാജേഷും സെക്യൂരിറ്റിയും എന്തോ സംസാരിച്ചു,

രാജേഷ് എന്റെ അരികിൽ വന്നു..

ഞാൻ സംശയത്തോടെ അവനെ നോക്കി ..

രാജേഷ് : "നീ വിട്ടോടാ.. എത്തിയ ഉടനെ വിളിക്കണം കേട്ടോ"

ഞാൻ കാർ സ്റ്റാർട്ട് ചെയ്തു .. പതുക്കെ മുന്നോട്ടു നീങ്ങി..

രാജേഷ് നടന്നുകൊണ്ടു ഗേറ്റ് വരെ എന്നെ പിന്തുടർന്നു ...

അവൻ പറഞ്ഞു.. "ഡാ, സെക്യൂരിറ്റി പറയുവായിരിന്നു.. രണ്ടു ദിവസമായി നീ താമസിച്ചിരുന്ന അപ്പാർമെന്റിന്റെ  താഴെ പൊട്ടിയ കുപ്പികളും , സിഗരറ്റും കാണുന്നു.. നീ ഇട്ടതാണോ എന്ന്.. പിന്നെ ഇന്ന് ഏതാനും പൈസ , അതും നോട്ടുകൾ  കിട്ടി എന്ന്, അത് നിന്റേതാണോ  എന്ന് അവൻ ചോദിക്കുകയായിരുന്നു"

പെട്ടന്ന് എന്റെ ഇടം കൈ ബാഗിലോട്ടു നീങ്ങി..

രാജേഷ്: "ഞാൻ പറഞ്ഞിട്ടുണ്ട്, അല്ല എന്ന്.. എന്നാൽ നീ വിട്ടോ.. " .... "അടുത്തവരവിൽ കാണാം... ഗുഡ് ബൈ …

    **********   ********************     **********************   *******************

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Comments