ഒരുകൊഴിഞ്ഞ പൂവ് : കവിത

 ഒരുകൊഴിഞ്ഞ പൂവ് : കവിത

എഴുതിയത്പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------

ഒരുകുഞ്ഞു പൂവ് പറഞ്ഞു , ഞാൻ പോകുന്നു
 ഒരില തലയിൽ വീണപ്പോൾ അതെ സ്വരം
നീലനിറമുള്ള പൂമ്പാറ്റ ഒന്നും പറഞ്ഞില്ല
എന്തോസ്വകാര്യം പറയാനുണ്ടാകും..
എവിടെയാസമയം , അതിനെ കേൾക്കാൻ
ഒരുതുമ്പി പറഞ്ഞതും അതെ സ്വരം
ഇന്ന്ഞാൻ , നാളെ നീയും മണ്ണിൽ
അലിയുന്നുഒരു പിടി മണ്ണായി , അത് പറഞ്ഞത്
മാമ്പൂചോദിച്ചു, , വളരണോ പോകട്ടെയോ
നിങ്ങളാരുംപോകരുത് വളരട്ടെ വാനോളം
താഴെനിന്ന് കാണട്ടെ , കണ്കുളിക്കെ
കുഞ്ഞുപൂയായി , ഞാൻ എപ്പോഴും

Comments