Kathil Thenmozhi - കാതിൽ ഒരു തേൻ മൊഴി - Poem
കാതിൽ ഒരു തേൻ മൊഴി : കവിത
എഴുതിയത് : പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------
ഒരു പാട് ദൂരം പോയാലും നിന്നെ എനിക്ക്
കേൾക്കാൻ നിമിഷം മാത്രം മതി
കാലമെത്ര ആയാലും നീ എൻ കൂടെ ഉണ്ട്
കാതിൽ ഒരു ഇരമ്പം ആയാലും കുളിർ ആയാലും , കേൾക്കാൻ രസമുണ്ട്
കാലമെത്ര ആയാലും നല്ല സ്വരമാണ് നീ
മരിക്കുന്നില്ല നിൻ സ്വനം , ഒരു നിശ്വാസമായി
നീ പോകിലോ ഒരു എൻ സ്വനം പോയിടും
കാലമേറെ വൈകിയാകും അറിയുക
കാലത്തിനു കണക്കില്ല , വന്നും പോവുകവുമാണ് സമയം, എന്നാലും നീ
എന്നിലെ ഒരു മഴയാണ് , തേൻ മഴ.

Comments
Post a Comment