ഒരു ജോഡി ചെരുപ്പും അഞ്ചു ജോഡി ഷൂസും
ഒരു ജോഡി ചെരുപ്പും അഞ്ചു ജോഡി ഷൂസും ചെറുകഥ : എഴുതിയത് : പ്രേംരാജ് കെ . കെ ----------------------------------- അമ്പലത്തിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ഭാര്യ പറഞ്ഞു " ചെരുപ്പ് എടുക്കാൻ മറക്കേണ്ട കേട്ടോ .." ഓ , പിന്നെ ഞാൻ ആണല്ലോ ഇപ്പോഴും ചെരുപ്പ് എടുക്കാൻ മറക്കുന്നത് .. കുറച്ചു ദിവസം മുമ്പ് ഇവളാണ് ഒരു വീട്ടിൽ വിരുന്നിനു പോയി ചെരുപ്പേ എടുക്കാൻ മറന്നത് .. ഒരു നല്ല അനുസരണ ഉള്ളത് നല്ല ദാമ്പത്യ ജീവിതത്തിന് നല്ലതാണു എന്ന് കരുതി ഒന്നും മിണ്ടിയില്ല . കയ്യിൽ ഇരിക്കുന്ന കുഞ്ഞിന് ചെരുപ്പ് ഇല്ലതാനും ചെരുപ്പ് സൂക്ഷിക്കുന്നിടത്തു ആരും ഇരിക്കാറില്ല ... റാക്കുകൾ മിക്കതും ഒഴിഞ്ഞു കിടക്കാരാണ് പതിവ് . ഇന്നും അങ്ങിനെ തന്നെ . ആരും ഇല്ല . എൻ്റെ ചെരുപ്പ് വെച്ചിരുന്നത് ഏറ്റവും താഴത്തെ മൂന്നാമത്തെ കള്ളിയിലാണ് .. നമ്പർ 3 , നാലിൽ ഭാര്യയും . ഇതെന്തു കളിപ്പീരാണ് ഇന്ന് . എൻ്റെ ചെരുപ്പ് കാണാനില്ല . ഭാര്യ എൻ്റെ മുഖത്തു നോക്കി എന്ത് പറ്റി എന്ന ചോദ്യവും ആയി എന്നെ നോക്കി . " ദേ , ഇവിടൊരു പേപ്പ...